Latest NewsNewsIndia

ലഡാക്കില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്

ന്യൂയോര്‍ക്ക്: ചൈനീസ് ചതി തിരിച്ചറിഞ്ഞിരിക്കുകയാണ് ടിബറ്റന്‍ ജനത. ലഡാക്കില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത് വന്നു. യു എസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധിച്ചത്. അമേരിക്കയിലെ ന്യൂജേഴ്‌സി നഗരത്തിലാണ് ടിബറ്റന്‍ സമൂഹം ഇന്ത്യാ അനുകൂല മുദ്രാവാക്യങ്ങളുമായി ചൈനക്കെതിരെ പ്രതിഷേധിച്ചത്.

ഇന്ത്യയെ ആക്രമിക്കാന്‍ ടിബറ്റിന്റെ മണ്ണ് ഉപയോഗിക്കുന്നതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂവിഭാഗങ്ങളിലേക്ക് ചൈനയുടെ അനധികൃത കൈകടത്തലിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ടിബറ്റിന് സ്വാതന്ത്ര്യം വേണ്ടത് ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ജയ് ഭാരത് ജയ് ടിബറ്റ്’ പ്രതിഷേധക്കാര്‍ ചൈനീസ് എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധത്തിനിടെ വിളിച്ചു പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര നടപടിയാണ് ടിബറ്റിന് മേല്‍ നടക്കുന്നത്. ടിബറ്റ് സ്വതന്ത്രമാക്കാന്‍ ലോക സമൂഹം ഇടപെടണം. നിലവില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ടിബറ്റിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ടിബറ്റിനെ കയ്യടക്കാന്‍ ബുദ്ധസന്യാസി സമൂഹത്തെ ചൈന പീഡിപ്പിക്കുകയാണ്.

ALSO READ: നിങ്ങളുടെ വാഹനം അപകടത്തിൽ പെട്ടെന്നിരിക്കട്ടെ, എന്തു ചെയ്യും ? രക്ഷകനായി എത്തും പോൾ ആപ്പ്; പോൾ ആപ്പിനെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യക്കായി ലോകരാഷ്ട്രങ്ങളെല്ലാം ഒന്നിക്കുന്നതിന്റെ ആത്മവിശ്വാസം ടിബറ്റിനും രക്ഷയാകുമെന്നും പ്രതിഷേധിക്കാര്‍ ചൂണ്ടിക്കാട്ടി. ടിബറ്റിന്റെ ദേശീയ പതാകകളും ചൈനാ വിരുദ്ധ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡു കളുമായിട്ടാണ് അമേരിക്കയിലെ ചൈനാ എംബസിക്ക് മുന്നില്‍ ടിബറ്റന്‍ ജനസമൂഹം പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button