KottayamKeralaNattuvarthaLatest NewsNews

ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ: ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം രമ്യതയിലേക്ക്

കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്നത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ശ്രമിച്ച ഉടമ രാജ്മോഹനെ ഞായറാഴ്ച്ചയാണ് സിഐടിയു പ്രവർത്തകർ ആക്രമിച്ചത്.

കേരളത്തിൽ ഒരു സംരഭകനെ വേട്ടയാടുന്ന സിപിഎമ്മിനെ തുറന്നു കാണിച്ചും, പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന വ്യവസായ സൗഹൃദ കേരളമെന്ന പൊള്ളത്തരത്തെ പൊളിച്ചടുക്കിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മോദി സര്‍ക്കാരിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ: റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ഈ വിഷയത്തെക്കുറിച്ച് തൻ്റെ പ്രസംഗത്തിൽ പ്രതിപാദിച്ചിരുന്നു. കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ ബസ് ഉടമയായ രാജ്മോഹനെ സന്ദർശിക്കുകയും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇത് സിപിഎമ്മിനെയും സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കി.

അക്രമത്തിന് നേതൃത്വം നൽകിയ സിപിഎം ജില്ലാ നേതാവിനെ ഒഴിവാക്കി ചർച്ചക്ക് എത്താൻ സിഐടിയു നിർബന്ധിതരായി. രാജ്മോഹൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സർവ്വീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button