AlappuzhaLatest NewsKeralaNattuvarthaNews

ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ നിയന്ത്രണം തെറ്റിയ കാറിടിച്ചു: മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്

തകഴി കെഎസ്ഇബി ഓവർസീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്

ആലപ്പുഴ: തകഴിയിൽ ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്. നിയന്ത്രണം തെറ്റിയ കാർ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ട്രാൻസ്ഫോർമറിലിടിച്ച് തകഴി കെഎസ്ഇബി ഓവർസീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Read Also : അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു: ടിഎസ് രാജുവിന്റെ മരണവാർത്ത വ്യാജമെന്ന് ആത്മ

തകഴി ജംഗ്ഷന് സമീപം ട്രാൻസ്ഫോർമറിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ റോഡിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിലിടിക്കുകയായിരുന്നു.

Read Also : 13 മിനിട്ടിൽ വരുമാന സർട്ടിഫിക്കറ്റ്: നടപടി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button