ബംഗളൂരു: ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ. കർണാടകയിലെ കലബുറഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയുണ്ടായി. ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്പ്രസ് ട്രെയിനിൽ കയറാൻ കാത്തുനിന്ന 60-ലധികം യാത്രക്കാർക്കാണ് ട്രെയിൻ നഷ്ടമായത്.
ശനിയാഴ്ച രാത്രി ഒമ്പതിന് ഹുബ്ബള്ളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ 6.15ന് കലബുറഗി സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു. ട്രെയിൻ കാത്ത് യാത്രക്കാർ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തി. എന്നാൽ സ്റ്റേഷനിലെ ജീവനക്കാർ ട്രെയിൻ വന്ന വിവരം അറിയിക്കുകയോ പ്ലാറ്റ്‌ഫോം നമ്പർ അറിയിക്കുകയോ ചെയ്തില്ല. ട്രെയിൻ മറ്റൊരു പ്ലാറ്റ്‌ഫോമിലെത്തി ഷെഡ്യൂൾ പ്രകാരം പുറപ്പെടുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ കഴിയാത്തത്.
ട്രെയിൻ പോയതറിഞ്ഞതോടെ യാത്രക്കാർ സ്റ്റേഷന് മാനേജരുടെ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചു. തുടർന്ന് അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കി.
Read Also: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി: രണ്ടുപേർ അറസ്റ്റിൽ
Post Your Comments