Latest NewsKeralaNews

മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ്: റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ

കോട്ടയം പോലീസ് കോയമ്പത്തൂരിൽ നിന്നാണ് ആബിദിനെ അറസ്റ്റ് ചെയ്തത്

മുദ്ര ലോണിന്റെ പേരിൽ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പോലീസിന്റെ വലയിലായത്. കോട്ടയത്തെ റെയിൽവേ ജീവനക്കാരിയോട് 10 ലക്ഷം രൂപയുടെ മുദ്ര ലോൺ തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. യുവതിയിൽ നിന്ന് 3.45 ലക്ഷം രൂപയാണ് ആബിദ് തട്ടിയെടുത്തത്. കോട്ടയം പോലീസ് കോയമ്പത്തൂരിൽ നിന്നാണ് ആബിദിനെ അറസ്റ്റ് ചെയ്തത്.

മുദ്ര ലോൺ വഴി 10 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാത്തതോടെയാണ് യുവതി തട്ടിപ്പ് വിവരം മനസിലാക്കിയത്. തുടർന്ന് പണത്തിന് ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകാൻ ആബിദ് തയ്യാറായിരുന്നില്ല. ഇത്തരത്തിൽ ആബിദ് ചെർപ്പുളശ്ശേരി, ഷൊർണൂർ, തൃശ്ശൂർ, തിരുവനന്തപുരം മേഖലകളിൽ നിന്നെല്ലാം തൊഴിൽ വാഗ്ദാനം നൽകിയും, വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവിൽ എൻജിനീയർ ആണെന്ന് പരിചയപ്പെടുത്തിയാണ് പലപ്പോഴും തട്ടിപ്പ് നടത്തിയിരുന്നത്.

Also Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്ത് കായംകുളം പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button