വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തിൽ വച്ച് കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കായംകുളത്തെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മുൻപ് എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ.
ഉടൻ നാട്ടിലെത്തിയില്ലെങ്കിൽ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന വിവരം ഇയാളെ അറിയിച്ചിരുന്നു. വിവിധ പരാതികളെ തുടർന്ന് ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് അബിൻ മാലിദ്വീപിലേക്ക് പോയത്. നിലവിൽ, മാലിദ്വീപിൽ അദ്ധ്യാപകനായാണ് അബിൻ ജോലി ചെയ്യുന്നത്. സമാനമായ രീതിയിൽ നിരവധി ആളുകൾക്ക് അബിൻ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നാണ് സൂചന.
Also Read: കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ
Post Your Comments