ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലുള്ള പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം.
Read Also : കുടുംബം ഉപേക്ഷിച്ച് 14 വയസ്സുകാരിയെ പ്രണയിച്ചു പീഡിപ്പിച്ചു, പെൺകുട്ടിയുടെ അയൽക്കാരിയുമായി റിജോ ഒളിച്ചോടി
ഇന്ന് പതിനൊന്ന് മുതല്‍ പന്നികളെ കൊന്നുതുടങ്ങുമെന്ന് അധികൃതര്‍ ആണ് അറിയിച്ചത്. ഫാമിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു.
Read Also : ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ നിയന്ത്രണം തെറ്റിയ കാറിടിച്ചു: മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്
വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പന്നിമാംസം വില്‍ക്കുന്നതിനും പുറത്തേക്ക് പന്നികളെ കൊണ്ടുപോകുന്നതിനും താൽകാലികമായി നിരോധനം ഏർപ്പെടുത്തി.
Post Your Comments