ആലുവ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂര്‍ണ്ണിക്കര സ്വദേശി ഷമീര്‍ (44), ഇയാളുടെ സഹായി ബീഹാര്‍ മിസാപ്പൂര്‍ സ്വദേശി രാമാനന്ദ് (48) എന്നിവരെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുന്നത്തേരിയിലെ വീട്ടിലാണ് അനധികൃതമായി ഗാര്‍ഹിക വാണിജ്യ സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്യാസ് നിറച്ച സിലിണ്ടറുകള്‍ പിടികൂടിയത്.
Read Also : പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ആധാർ- പാൻ ലിങ്കിംഗിന് ഇനി വെറും 3 ദിവസം മാത്രം
വൻ വിലയ്ക്ക് ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും ഗ്യാസ് മറിച്ചുവില്‍ക്കുകയാണ് ഇയാളുടെ പതിവ്. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു നല്‍കുന്നത്.
പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന വാഹനം, മോട്ടോര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വീട്ടില്‍നിന്ന് കണ്ടെടുത്തു.
ആലുവ ഡിവൈ.എസ്.പി എ. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടര്‍ എം.എം. മഞ്ജു ദാസ്, എസ്.ഐ പി.ടി. ലിജിമോള്‍, എ.എസ്.ഐമാരായ ബി. സുരേഷ് കുമാര്‍, കെ.പി. ഷാജി, സി.പി.ഒമാരായ എസ്. സുബ്രഹ്മണ്യൻ, കെ.ആര്‍. രാജേഷ്, വി.എ. അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments