Latest NewsIndiaNews

ഭാര്യയുടെ ആൺസുഹൃത്തിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ചു, മർദ്ദിച്ച് അവശനാക്കി: യുവാവ് അറസ്റ്റില്‍

ബെം​ഗളൂരു: ഭാര്യയുടെ ആൺസുഹൃത്തിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ച് യുവാവ്.

ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയുടെ ഭർത്താവ് യുവാവിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ചത്. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്.

ജൂൺ 19-നാണ് സംഭവം നടന്നത്. ചിന്താമണിക്ക് അടുത്തുള്ള വനമേഖലയിൽ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. പ്രതിയുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button