ന്യൂഡല്‍ഹി: യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ എന്ന പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
Read also: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇൻസ്റ്റഗ്രാമിലെ ഈ ഫീച്ചർ ട്വിറ്ററിലും എത്തി, പ്രധാന മാറ്റം അറിയാം
എല്ലാ ജനങ്ങളും ഒരു കുടുംബം പോലെ ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന കാര്യം ബാമ മറക്കരുതെന്നായിരുന്നു രാജ്‌നാഥ് സിങ് മറുപടി നല്‍കിയത്. എത്ര മുസ്‌ലിം രാജ്യങ്ങളെ അമേരിക്ക ആക്രമിച്ചിട്ടുണ്ടെന്ന് മാത്രം ഒബാമ ഓര്‍ത്തുനോക്കിയാല്‍ മതിയെന്നും രാജ്‌നാഥ് സിങ് ഓര്‍മപ്പെടുത്തി. ജമ്മുകശ്മീരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നേരത്തേ ധനമന്ത്രി നിര്‍മല സീതാരാമനും ഒബാമക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഒബാമ പ്രസിഡന്റായിരിക്കുമ്പോഴാണ് ആറു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ബോംബിട്ടു തകര്‍ത്തതെന്നായിരുന്നു നിര്‍മലയുടെ വിമര്‍ശനം.
സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഗോത്രവര്‍ഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഒബാമ അഭിപ്രായപ്പെട്ടത്. ഗോത്രവര്‍ഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത പക്ഷം ഇന്ത്യ പിന്തള്ളപ്പെടുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസിലെത്തിയ അവസരത്തിലായിരുന്നു ഒബാമയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
Post Your Comments