News

‘ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല’; സുധാകരനും സതീശനും പിന്തുണയുമായി രാഹുൽ ഗാന്ധി

ഡൽഹി: ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള പൊലീസിന്‍റെയും വിജിലൻസിന്‍റെയും കേസുകളിൽ വിശദീകരണം നൽകാനായി
ഡൽഹിയിലെത്തിയതായിരുന്നു കെ സുധാകരനും വിഡി സതീശനും. സംസ്ഥാനത്ത് സുധാകരനും സതീശനുമെതിരെ കേസെടുത്ത സാഹചര്യമുണ്ടായെങ്കിലും ഇരുവർക്കുമൊപ്പം നിൽക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. കേരളത്തിൽ നേതൃമാറ്റം ആലോചനയിലില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു.

വിമാനത്തിന്റെ എഞ്ചിനിലേയ്ക്ക് എയര്‍പോര്‍ട്ട് ജീവനക്കാരനെ വലിച്ചെടുത്തു, ദാരുണാന്ത്യം

എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അൻവറാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വിഡി സതീശനും ഇന്ന് ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗയെയുമടക്കം കണ്ടിരുന്നു. ഇതിന് ശേഷമാണ് രാഹുൽ ഇരുവർക്കും പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button