Latest NewsNewsIndia

ഒഡിഷയിൽ ബസപകടം: 12 മരണം, എട്ട് പേർക്ക് പരിക്കേറ്റു 

ഒഡിഷ: ഒഡിഷയിലുണ്ടായ ബസപകടത്തിൽ നാല് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 12 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസും സ്വകാര്യ ബസും തമ്മിലാണ് കൂട്ടി ഇടിച്ചത്.

ഗഞ്ചം സ്വദേശികളായ രമേഷ് പ്രധാൻ (62), സീതാറാം പ്രധാൻ (60), സഞ്ജയ് മെദിൻ റേ (50), ത്രിപതി പ്രധാൻ, ആയുഷ്, സംഗീത ദകുവ (25), സുഗ്യാനി (27), സിബാനി പ്രധാൻ (27), ലിതു നായക് (40), ദേബൻസു പ്രധാൻ (2 വയസ്), അലോക് പ്രധാൻ (14), സുവേന്ദു പ്രധാൻ (32) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എല്ലാ യാത്രക്കാരെയും ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button