ThiruvananthapuramLatest NewsKeralaNattuvarthaNews

അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തു: യുവാവ് അറസ്റ്റിൽ

അ​യ​ൽ​വാ​സി ശ്രീ​ജി​ത്തി​നെ (24) അ​രു​വി​ക്ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്

നെ​ടു​മ​ങ്ങാ​ട്: അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. ക​ര​കു​ളം ആ​റാം​ക​ല്ല് ക​ല്ലു​വ​ര​മ്പി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ (31) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അറസ്റ്റ്. അ​യ​ൽ​വാ​സി ശ്രീ​ജി​ത്തി​നെ (24) അ​രു​വി​ക്ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല: കെ സുരേന്ദ്രൻ

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെയാണ് സംഭവം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ആ​റാം​ക​ല്ല് ജ​ങ്ഷ​നു സ​മീ​പം ചാ​യ കു​ടി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി. ഈ ​സ​മ​യം അ​വി​ടെ​യെ​ത്തി​യ ശ്രീ​ജി​ത്തും കൂ​ട്ടു​കാ​ര​ൻ രാ​ജീ​വും ചേ​ർ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും അ​ടി​വ​യ​റ്റി​ലും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

ഉ​ണ്ണി​കൃ​ഷ്ണ​ന്റെ മൊ​ബൈ​ൽ ഫോ​ണും ഓ​ട്ടോ​റി​ക്ഷ​യും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. അ​രു​വി​ക്ക​ര പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button