തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജുമായി ഫോണില്‍ സംസാരിച്ച് അന്വേഷണ സംഘം. മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് വഴിയാണ് പോലീസ് ഫോണില്‍ ബന്ധപ്പെട്ടത്. അബിനായി പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും. തിരച്ചില്‍ സര്‍ക്കുലര്‍ ഇറക്കിയതിനു ശേഷമാകും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക.
Read Also: ജൂൺ 28 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി: യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്
അതേ സമയം നിഖില്‍ തോമസുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. താന്‍ ഒളിവില്‍ പോകുന്നതിന് മുന്‍പ് ഫോണ്‍ കരിപ്പുഴ തോട്ടില്‍ എറിഞ്ഞ് കളഞ്ഞെന്നാണ് നിഖിലിന്റെ മൊഴി. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോണ്‍ എന്ന സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.
പിടിയിലായ നിഖിലിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു നിഖില്‍ തോമസിനെ പിടികൂടിയത്.
Post Your Comments