KeralaLatest News

ഭാര്യയുമായി പിണങ്ങിയ ദിലീപ് 2021 മുതൽ 13കാരിയെ പീഡിപ്പിച്ചു: ഗർഭിണിയെന്ന് അറിഞ്ഞത് വയറുവേദനയായി ആശുപത്രിയിലെത്തിയപ്പോൾ

തിരുവനന്തപുരം: ആര്യങ്കോട് ഒമ്പതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പ്രതിയായ സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി സ്‌റ്റേഷനിലെ പോലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം ശനിയാഴ്ച ഉച്ചയ്ക്ക് 2 നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന്, നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

2021ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. 13കാരി വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ സാഹചര്യത്തിൽ പരിശോധിച്ച ഡോക്ടറാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻതന്നെ ഡോക്ടർ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്‌സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തത്. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്.

വിവാഹിതനായ ഇയാൾ, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നാർ മാട്ടുപെട്ടിയിൽ ട്രാഫിക്കിൽ സ്‌പെഷ്യൽ ഡ്യൂട്ടി ചെയ്തുവന്ന ദിലീപിനെ ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം ആര്യങ്കോട് പോലീസെത്തി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.

അതേസമയം ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് അസോസിയേഷന്റെ ഭാരവാഹിയാണെന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button