KeralaLatest NewsNews

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങി: യാത്രക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്

കാസർഗോഡ്: വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസിലാണ് യാത്രക്കാരൻ കുടുങ്ങിയത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫ് രക്ഷാപ്രവർത്തനം നടത്തിയത്. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.

Read Also: പതിനാറുകാരിക്ക് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം: പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

ശുചീകരണ തൊഴിലാളികളാണ് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയതായി സംശയം അറിയിച്ചത്. മണിക്കൂറുകളായി E-1 കോച്ചിലെ ശുചിമുറിയുടെ വാതിൽ പൂട്ടിയ നിലയിയിലായിരുന്നു. കാസർഗോഡ് നിന്നും ട്രെയിനിൽ കയറിയ യാത്രക്കാരനാണ് ശുചിമുറിയിൽ കുടുങ്ങിയത്.

ദീർഘനേരമായി ശുചിമുറി അടച്ചിട്ട നിലയിൽ കണ്ടതോടെ തൊഴിലാളികൾ വിവരം ആർപിഎഫിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, പരിശോധന നടത്തിയ ആർപിഎഫ് ഷൊർണൂരിൽ എത്തിയ ശേഷം സെൻസർ ഉപയോഗിച്ച് പൂട്ട് തുറന്നു. തുടർന്നാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. ഇയാളെ ആർപിഎഫിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

Read Also: പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം മോദിയല്ല: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനെതിരെ സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button