Latest NewsNewsIndia

പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട: മോദി സർക്കാർ 9 വർഷവും നടത്തിയത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരാളെ തോൽപ്പിക്കണം എന്ന അജണ്ടയിലാണ് എല്ലാവരും ഒരുമിച്ച് കൂടിയതെന്നും മന്ത്രി വിമർശിച്ചു.

Read Also: ലൈംഗികതയിൽ അഭിമാനിക്കണം: നിയന്ത്രണങ്ങൾക്കിടയിൽ സർക്കാരുകളോട് പ്ലാറ്റ്‌ഫോമിന്റെ അഭ്യർത്ഥന

കഴിഞ്ഞ വർഷങ്ങളിൽ ഒരു അഴിമതി ആരോപണം പോലും മോദി സർക്കാരിനെതിരെ ഉയർന്നിട്ടില്ല. മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ 9 വർഷവും നടന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനം മാത്രമാണ്. ഈജിപ്തിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ ഓഫ് ദി നൈൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതിൽ അഭിമാനകരമാണ്. നരേന്ദ്ര മോദിയ്ക്ക് ഇതുവരെ 13 രാജ്യങ്ങളുടെ പരമോന്നത പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ ആറെണ്ണം ഇസ്ലാമിക രാജ്യങ്ങളുടേതാണെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കോട്ടയത്ത് മലവെള്ളപ്പാച്ചില്‍, മാര്‍മല അരുവിയില്‍ അഞ്ചുപേര്‍ കുടുങ്ങി: തെക്കൻ കേരളത്തില്‍ മഴ ശക്തമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button