Latest NewsNewsBusiness

വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല

ഏറെ ദിവസത്തെ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടുന്നത്

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല. കരിന്തളം ഗവ. കോളേജ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയോട് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം നാളെ ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ അറിയിച്ചിട്ടുണ്ട്. പകരം ചൊവ്വാഴ്ചയാണ് ഹാജരാകുക.

കഴിഞ്ഞ ദിവസം വിദ്യയെ അറസ്റ്റ് ചെയ്യാൻ മണ്ണാർക്കാട് കോടതി വളപ്പിൽ എത്തിയ പോലീസിനോട്, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്  വിദ്യയ്ക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരാകില്ലെന്ന് വിദ്യ അറിയിച്ചിരിക്കുന്നത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളേജിൽ ജോലിക്കായി വ്യാജ രേഖ ചമച്ചെന്ന കേസിൽ കെ.വിദ്യയ്ക്ക് കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഏറെ ദിവസത്തെ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടുന്നത്.

Also Read: നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്താന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button