
കൊച്ചി: മഹാരാജാസ് കോളേജിനു മുന്നില്‍ സ്വകാര്യബസ് കണ്ടക്ടര്‍ക്ക് നേരെ ആക്രമണവുമായി എസ് എഫ് ഐ പ്രവർത്തകർ. സംഘംചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍ കണ്ടക്ടറുടെ മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി എന്ന ബസിലെ ജീവനക്കാരൻ ചോറ്റാനിക്കര സ്വദേശി ജഫിനു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടുപേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
read also: പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം മോദിയല്ല: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനെതിരെ സ്മൃതി ഇറാനി
ഒരാഴ്ചമുമ്പ് വിദ്യാര്‍ത്ഥികളും ഈ കണ്ടക്ടറും തമ്മില്‍ കണ്സഷൻ പ്രശ്നത്തില്‍ തര്‍ക്കമുണ്ടാവുകയും ഇക്കഴിഞ്ഞ പതിമൂന്നിന് വിദ്യാര്‍ത്ഥി നേതാവിനെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ബാക്കിയാണ് കോളേജിന് മുന്നിൽ നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, എസ് എഫ് ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ഒരാഴ്ചയായി ജോലിചെയ്തിരുന്നില്ലെന്നാണ് കണ്ടക്ടര്‍ പറയുന്നത്. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്.
Post Your Comments