മോസ്‌കോ: റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതർ. മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണ് വാഗ്നർ സേന. രാജ്യദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. അതീവ ഗൗരവമേറിയ സാഹചര്യമാണ് റഷ്യയിലെന്നാണ് വിവരം. മോസ്‌കോ നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നാണ് മേയർ വ്യക്തമാക്കിയിട്ടുള്ളത്.
വാഗ്നർ സേനയ്ക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടെന്ന സംശയം റഷ്യെ ആശങ്കയിലാക്കുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ തലവൻമാരുമായി ഫോണിൽ സംസാരിച്ച് പുടിൻ സഹായം തേടിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം, തുർക്കിയടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പുടിന് പിന്തുണ പ്രഖ്യാപിച്ചു.
വാഗ്നർ സേന രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പുടിൻ മോസ്‌കോ വിട്ടതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത പുടിന്റെ ഓഫീസ് നിഷേധിച്ചു.
Post Your Comments