ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമാണെന്ന് കോടതി വ്യക്തമാക്കി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ച് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
Read Also: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍: കെയ്‌റോയില്‍ ഊഷ്മള സ്വീകരണം
കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, ഭാര്യ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഇവരുടെ ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം നടത്തിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്തു ഭർത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനെന്തിലൂടെ ആർജിച്ചതെന്നു കരുതണമെന്നും കോടതി കൂട്ടിച്ചേർത്തു.
Read Also: മദനി കേരളത്തിലേക്ക്: സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പോലീസ്
Post Your Comments