KannurNattuvarthaLatest NewsKeralaNews

മൊ​ബൈ​ൽഷോപ്പ് കു​ത്തി​ത്തു​റ​ന്ന് മോഷണം: ഡ​ൽ​ഹി സ്വ​ദേ​ശി​കളായ നാ​ല് പേ​ർ​ക്ക് ഒന്നരവർഷം തടവും പിഴയും

ഡ​ൽ​ഹി സു​ന്ദ​ർ ന​ഗ​രി​യി​ലെ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് (28), സു​ന്ദ​ർ ന​ഗ​രി ഒ. ​ബ്ലോ​ക്കി​ലെ വ​സീ​ർ ഖാ​ൻ (24), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ രാ​ഹു​ൽ ജ​യ്സ്വാ​ൾ(28), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ മു​സ്‍ലിം ആ​ലം (26) എ​ന്നി​വരെയാണ് ജ​ഡ്ജി റോ​സ് ലി​ൻ ശി​ക്ഷിച്ച​ത്

മാ​ഹി: പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ലെ ഇ ​പ്ലാ​ന​റ്റ്, സ​മീ​പ​ത്തെ മോ​ബി ഹ​ബ് മൊ​ബൈ​ൽ ക​ട എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷം ത​ട​വും ആ​ൾ വീ​തം 500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ഡ​ൽ​ഹി സു​ന്ദ​ർ ന​ഗ​രി​യി​ലെ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് (28), സു​ന്ദ​ർ ന​ഗ​രി ഒ. ​ബ്ലോ​ക്കി​ലെ വ​സീ​ർ ഖാ​ൻ (24), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ രാ​ഹു​ൽ ജ​യ്സ്വാ​ൾ(28), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ മു​സ്‍ലിം ആ​ലം (26) എ​ന്നി​വരെയാണ് ജ​ഡ്ജി റോ​സ് ലി​ൻ ശി​ക്ഷിച്ച​ത്. മാ​ഹി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയാണ് ശിക്ഷ വിധിച്ചത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രാ​ഴ്ച കൂ​ടി കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ ​പ്ലാ​ന​റ്റ്, മോ​ബി മൊ​ബൈ​ൽഷോപ്പ് എ​ന്നീ ക​ട​ക​ളു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ഏ​ഴ് ല​ക്ഷം വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ക​വ​ർ​ന്ന​ത്.

Read Also : ‘കേരളത്തിൽ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശം വീരപ്പൻ കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരം’

അ​ന്ന​ത്തെ പ​ള്ളൂ​ർ എ​സ്.​ഐ പ്ര​താ​പ​ൻ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന്, മാ​ഹി സി.​ഐ എ.​ശേ​ഖ​റി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ ഡ​ൽ​ഹി​യി​ൽ വെ​ച്ച് പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്യുകയായി​രു​ന്നു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​എം. മ​നോ​ജ്, എ​സ്.​ഐ കെ.​സി. അ​ജ​യ​കു​മാ​ർ എ.​എ​സ്.​ഐ എ​സ് ജി. ​ഹ​രീ​ഷ് ബാ​ബു, സൂ​ര​ജ് മു​ര​ളി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ.​പി.​പി അ​ഡ്വ. എം.​ഡി. തോ​മ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button