പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെ(60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. തോക്ക് ഹാജരാക്കണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. കേസിന്റെ പേരിൽ പലവട്ടം ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
Read Also : നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി 6.3 ശതമാനം ഉയരും, പുതിയ പ്രവചനവുമായി ഫിച്ച് റേറ്റിംഗ്
അതേസമയം, രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
Post Your Comments