Latest NewsKeralaNews

ഒരു അവിവാഹിതയായ പെൺകുട്ടിയെ ഇപ്പോഴേ ജയിലിൽ ഇട്ടാലെ ആർക്കൊക്കെയോ സമാധാനം വരൂ: കുറിപ്പ്

50 ലക്ഷവും 60 ലക്ഷവും കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ നാണക്കേടിന് ആ കുട്ടി വിധേയമാകുമായിരുന്നില്ല

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലി നേടാൻ ശ്രമിച്ച കെ വിദ്യയുടെ അക്കാദമിക് മികവും കുടുംബ പശ്ചാത്തലവും സൂചിപ്പിച്ചുകൊണ്ട് മുരളീധരൻ പിള്ള പങ്കുവച്ച കുറിപ്പ് വൈറൽ. ഒരു അവിവാഹിതയായ പെൺകുട്ടിയെ ഇപ്പോഴേ ജയിലിൽ ഇട്ടാലെ ആർക്കൊക്കെയോ സമാധാനം വരൂവെന്നും ഈ വേട്ടയാടൽ നീ പഴയ എസ് എഫ് ഐ ആയതിനാലാണെന്നും കുറിപ്പിൽ പറയുന്നു.

read also: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട, 5 പേര്‍ അറസ്റ്റില്‍

പോസ്റ്റ് പൂർണ്ണ രൂപം,

ഞാൻ വിദ്യയെ ബഹുമാനത്തോടെയാണ് കാണുന്നത് കാരണം ഡിഗ്രിക്കും പി ജി ക്കും റാങ്ക് ലഭിച്ച പെൺകുട്ടിയാണ് വിദ്യ. ഒപ്പം കവിതയും കഥയും എല്ലാം നിറഞ്ഞ സർഗ്ഗാത്മകമായ മനസ്സും. പാവപ്പെട്ട ആ കുട്ടിയുടെ വീട്ടിലെ പ്രാരാബ്ധവും ചുമതലകളുമാകണം ഈ ചെറിയ കുറ്റം ചെയ്യാൻ പ്രേരണയായത്. ഏക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് വെറുതെ വാങ്ങിയെടുത്ത് കാര്യം കണ്ടവർ അതിശയിക്കുന്നുണ്ടാവും. അല്ല അവരും കുറ്റപ്പെടുത്തുന്നതിൽ ഉണ്ടാവാം. ഇത്രമാത്രം വിലയില്ലാത്ത ഒരു കടലാസ് വേറെ ഇല്ലെന്ന് അറിയുന്നവർക്കൊക്കെ അറിയാം.

50 ലക്ഷവും 60 ലക്ഷവും കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ നാണക്കേടിന് ആ കുട്ടി വിധേയമാകുമായിരുന്നില്ല. ഒരു ദിവസവേതനത്തിനാണ് ഈ പണി ചെയ്തത്. ചെയ്തതാണോ പെടുത്തിയതാണോ എന്ന് ഇപ്പോൾ പറയാനാവില്ല. എന്തായാലും റിസേർച്ച്‌ സ്റ്റുഡന്റ് ആയ വിദ്യയ്ക്ക് നിലനിൽപ്പിനു ജോലി ആവശ്യമാണ്. വലിയ വക്കീലിനെ വെയ്ക്കാൻ പണം ഇല്ലാത്തതുകൊണ്ടാവാം ജാമ്യം കിട്ടാത്തത്. പാവങ്ങൾക്ക് എപ്പോഴും ഇതൊക്കെത്തന്നെയാണ് അനുഭവം. കസ്റ്റഡിയിൽ വാങ്ങാനൊക്കെ പോലീസിന് എന്തൊരു ആവേശമാണ്! പാവപ്പെട്ടവരുടെ മേൽ എപ്പോഴും നിയമവും പോലീസും അങ്ങനെതന്നെയായിരുന്നു. ഇപ്പോഴും അതിനൊന്നും മാറ്റമില്ല. ഈ കാലമത്രയും ആ കുട്ടി പഠിക്കുകയായിരുന്നു. ഇപ്പോഴും പഠിക്കുകയാണ്. അങ്ങനെയുള്ള ഒരു അവിവാഹിതയായ പെൺകുട്ടിയെ ഇപ്പോഴേ ജയിലിൽ ഇട്ടാലെ ആർക്കൊക്കെയോ സമാധാനം വരൂ. ഗാലറിയുടെ കയ്യടിക്കുവേണ്ടി നിയമം നിന്നേക്കാം. മാധ്യമ വേട്ടക്കാർ ആർത്തു ചിരിച്ചേക്കാം. സി പി എം വിരോധികൾ പഴയ എസ് എഫ് ഐ ബന്ധം പറഞ്ഞു കളിയാക്കിയേക്കാം. പക്ഷേ പാവപ്പെട്ടവന്റെ വീട്ടിൽനിന്നും കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങൾ എടുക്കുന്ന കുട്ടികളുടെ അടക്കിപ്പിടിച്ച ദൈന്യതകൾ അറിയുന്നവർക്ക് കളിയാക്കാൻ മനസ്സുവരില്ല. കാര്യമാക്കണ്ട മോളേ,

വായിക്കാൻ പുസ്തകങ്ങളും നല്ല ഭക്ഷണവും കിട്ടുമല്ലോ. മനോധൈര്യം കൈവിടാതെ കഥകൾ എഴുതൂ. ഈ വേട്ടയാടൽ നീ പഴയ എസ് എഫ് ഐ ആയതിനാലാണ്. ഇതൊന്നും ആ വിശ്വാസത്തെ ഇളക്കാൻ ഇടവരരുത്. മാധ്യമവേട്ടയാടൽ കേരളത്തിൽ ഒരു യഥാർഥ്യമാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ നെരിപ്പോടിൽ ഇതുകൂടി കിടക്കട്ടെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button