Latest NewsIndiaNews

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട, 5 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Read Also: സൂചികകൾ നിറം മങ്ങി! നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി

ബാങ്കോക്കില്‍ നിന്നെത്തിയ നാലുപേരില്‍ നിന്നാണ് ആദ്യം സ്വര്‍ണം പിടികൂടിയത്. ഇതില്‍ രണ്ട് പേര്‍ ചൊവ്വാഴ്ചയും ബാക്കിയുള്ളവര്‍ ബുധനാഴ്ചയുമാണ് എത്തിയത്. വിശദമായ പരിശോധനയില്‍ ഇവരില്‍ നിന്ന് 2.09 കോടി രൂപ വിലമതിക്കുന്ന 4 കിലോ സ്വര്‍ണം (ഓരോ യാത്രക്കാരനില്‍ നിന്നും ഒരു കിലോ) കണ്ടെടുത്തതായി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് എത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടിയതായും കസ്റ്റംസ് അറിയിച്ചു. ഇയാളില്‍ നിന്ന് 1.25 കിലോ സ്വര്‍ണം കണ്ടെടുത്തു. മലദ്വാരത്തിലൂടെയാണ് കടത്താന്‍ ശ്രമിച്ചത്. കറുത്ത ടേപ്പ് കൊണ്ട് പൊതിഞ്ഞ ഓവല്‍ ആകൃതിയിലുള്ള മൂന്ന് ക്യാപ്സ്യൂളുകളിലായിരുന്നു സ്വര്‍ണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button