
കൊച്ചി: യുവ നടന്മാരായ ഷെയ്‌ൻ നിഗവും ശ്രീനാഥ് ഭാസിയും നിർമ്മാതാക്കളുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ താരസംഘടനയായ അമ്മയുടെ ഇടപെടൽ.
നിലവില്‍ അമ്മ അംഗമായ ഷെയ്‌ൻ നിഗവും നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം സംഘടന പരിഹരിച്ചു. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്‌ചയോടെ തീരുമാനമുണ്ടാകും. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതോടെയാണ് നടൻ ‘അമ്മ’യില്‍ അംഗത്വത്തിന് അപേക്ഷിച്ചത്.
ഷെയ്‌നും ശ്രീനാഥ് ഭാസിയും ചിത്രീകരണത്തിനിടയിൽ മറ്റ് ആര്‍ട്ടിസ്‌റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പല ബുദ്ധിമുട്ടുകളുണ്ടാക്കിയെന്ന കാരണത്താല്‍ ഇരുവരുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. അഭിനയിക്കുന്ന ചിത്രം പകുതിയായപ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്ന സംശയത്താല്‍ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ഷെയ്‌ൻ ആവശ്യപ്പെട്ടതാണ് താരവുമായുള്ള പ്രശ്നങ്ങൾക്ക് തുടക്കം.
Post Your Comments