KeralaLatest NewsNews

നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മുഹമ്മദ് ഫഹീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം.

കൊച്ചി:  മട്ടാഞ്ചേരിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ ടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം.

സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

read also; നഗരമദ്ധ്യത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം: കന്നാസുമായി നടന്നുപോയ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി

സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് മുഹമ്മദ് ഫഹീമിന്റെ പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പൊലീസ് നടനെ സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button