ഭോപ്പാല്‍: ഇരുപതോളം പേരെ ആക്രമിച്ച് രണ്ടാഴ്ചയോളം ‘ഭീകരാന്തരീക്ഷം’ സൃഷ്ടിച്ച കുരങ്ങിനെ പിടികൂടിയതായി വാർത്ത. മധ്യപ്രദേശിലെ രാജ്ഗഡിലാണ് ഒരു കുരങ്ങ് ദിവസങ്ങളോളം ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്.
കുരങ്ങിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ അതിനെ പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 21,000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഉജ്ജൈനില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരുടെ സംഘം കുരങ്ങിനെ കൂട്ടിലാക്കി. ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തിയ ശേഷം മയക്കുവെടി വെച്ചാണ് അക്രമിക്കുരങ്ങിനെ സംഘം കീഴ്‌പ്പെടുത്തിയത്.
read also: ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവച്ചു: കാരണം ആരോഗ്യ പ്രശ്നങ്ങൾ
എന്നാൽ ഏറെ രസകരമായത്, പിടികൂടിയ കുരങ്ങിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനത്തിലേക്ക് മാറ്റുമ്പോള്‍ ‘ജയ് ശ്രീറാം’, ‘ജയ് ബജ്റംഗ് ബലി’ മുദ്രാവാക്യങ്ങള്‍ മുഴക്കി നാട്ടുകാര്‍ ചുറ്റും നിരന്നതിന്റെ വീഡിയോയായിരുന്നു.
Post Your Comments