തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്.
18 വർഷം മുമ്പ് ചിയ്യാരം സ്വദേശിയായ അജിത് കുമാറിൽ നിന്ന് ദുബായിൽ വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. തുടർന്ന്, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, സി.പി.ഒ സനൂപ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുക്കത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments