തിരുവനന്തപുരം: മൂത്രമൊഴിക്കാന്‍ പൊതു ശൗചാലയത്തില്‍ കയറിയപ്പോൾ തെന്നിവീണ് മധ്യവയസ്‌കനു തലയ്ക്ക് പരിക്കേറ്റു. കാക്കാണിക്കര സ്വദേശിയായ ചന്ദ്രനാണ് പരിക്കേറ്റത്. തുടര്‍ന്ന് ചന്ദ്രന്‍ പൊതു ശൗചാലയം അടിച്ചു തകര്‍ത്തു.
read also: പുരി ജഗന്നാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നു, സർവ്വേ നടപടികൾ അന്തിമ ഘട്ടത്തിൽ
സംഭവത്തില്‍ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് പൊതു ശൗചാലയത്തില്‍ ചന്ദ്രന്‍ തെന്നിവീണത്. സംഭവത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തി ചികിത്സ തേടിയ ശേഷം തിരിച്ചെത്തിയാണ് പൊതുശൗചാലയം അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.
നിര്‍മാണത്തിന് ഉപയോഗിച്ചത് മോശം ടൈല്‍സാണെന്നു ആരോപിച്ചാണ് ചന്ദ്രൻ ശൗചാലയം തകര്‍ത്തത്.
Post Your Comments