
തിരുവനന്തപുരം: വ്യാജ രേഖ ചമച്ചു ജോലി നേടാൻ ശ്രമിച്ച കേസിൽ പ്രതിയായ കെ വിദ്യ കസ്റ്റഡിയിൽ. അഗളി പോലീസ് ആണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. വിദ്യ പിടിയിലായത് കേസ് രജിസ്റ്റർ ചെയ്തു പതിനഞ്ചാം ദിവസമാണ്. കോഴിക്കോട് മേപ്പയൂരിൽ നിന്നും പിടികൂടിയ വിദ്യയുമായി പോലീസ് പാലക്കാട്ടേയ്ക്ക് പോകുന്നു
read also: ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തുന്നു, ഉടൻ ലോഞ്ച് ചെയ്തേക്കും
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നു ആരോപിച്ചു ഹൈക്കോടതിയിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments