ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി. തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.
റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് പിടിച്ചെടുത്തത്. വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി അറിയിച്ചു. 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ദുബൈ, യുഎസ്,കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഹവാല പണം എത്തിന്നതെന്നും ഇഡി പുറത്തിറക്കിയ റിലീസില്‍ വ്യക്തമാക്കുന്നു.
Post Your Comments