KeralaLatest NewsNews

പകർച്ചപ്പനി പ്രതിരോധം, സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്

 തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി പടർന്നു പിടിക്കുകയാണെന്നും ഇന്ന് പനി ബാധിച്ച് ആറുപേർ മരിച്ചത് ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പകർച്ച പനി പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത് കൊണ്ടോ ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത് കൊണ്ടോ പനി നിയന്ത്രണവിധേയമാവുകയില്ല. മഴക്കാലം വരുന്നതിന് മുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പകർച്ച പനി നിയന്ത്രണവിധേയമാവാതിരിക്കാൻ കാരണം.

സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്. എന്നിട്ടും ഇപ്പോഴും കൊതുക് നശീകരണത്തിനുള്ള കാര്യങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. സർക്കാർ ആശുപത്രികളിൽ പനി ബാധിതരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ആവശ്യമായ മരുന്നുകളുടെ ലഭ്യതയില്ലാത്തത് രോഗികളെ വല്യ്ക്കുകയാണ്. പൊതു ഇടങ്ങളിൽ വെള്ളംകെട്ടി കിടക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button