അധികവും ‘കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ്’ (ജനിക്കുമ്പോള്‍ തന്നെ ഹൃദയം ബാധിക്കപ്പെട്ടിരിക്കും), ‘റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്’, ‘കവാസാക്കി രോഗം’, ‘ചെസ്റ്റ് ട്രോമ’ (എന്തെങ്കിലും പരുക്കിനെ തുടര്‍ന്ന് സംഭവിക്കുന്നത്) എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെറിയ കുട്ടികളില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.
അതായത് ഒന്നുകില്‍ ജന്മനാ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകണം. അതല്ലെങ്കില്‍ ജനനത്തിന് ശേഷം അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരണം. അതുമല്ലെങ്കില്‍ മറ്റ് അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ പരുക്കുകളോ ഹൃദയത്തെ ബാധിക്കുംവിധത്തിലേക്ക് മാറണം. ഇങ്ങനെയെല്ലാമാണ് കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുക.
ലക്ഷണങ്ങള്‍…
മുതിര്‍ന്നവര്‍ക്കാകുമ്പോള്‍ ഏത് രോഗാവസ്ഥ ആയാലും അതിന്റെ അനുബന്ധ ബുദ്ധിമുട്ടുകളെ കുറിച്ച് പറയാനും പ്രകടിപ്പിക്കാനുമെല്ലാം കഴിയും. എന്നാല്‍ തീരെ ചെറിയ കുഞ്ഞുങ്ങളാകുമ്പോള്‍ ഇതിനൊന്നും മാര്‍ഗങ്ങളില്ല. നെഞ്ചുവേദനയും കുട്ടികളില്‍ അപൂര്‍മായി കാണുന്ന ഹൃദയാഘാത ലക്ഷണമാണ്. അധികവും എക്‌സ്-റേ, ഇസിജി തുടങ്ങിയ ചില രീതികളിലൂടെയാണ് ഡോക്ടര്‍മാര്‍ക്ക് കുഞ്ഞുങ്ങളിലെ ഹൃദയാഘാതം കണ്ടെത്താനാവുക.
Read Also: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങി: നേരിട്ടത് രൂക്ഷ ഗതാഗത തടസം
എങ്കിലും കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുകയാണെങ്കില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാം. പാല്‍ കുടിക്കാതിരിക്കുക, അസ്വസ്ഥത, വയറിളക്കം, അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, ചര്‍മ്മം വിളര്‍ത്തിരിക്കുക, പെട്ടെന്ന് പെട്ടെന്ന് ശ്വാസമെടുത്ത് കൊണ്ടിരിക്കുക, ഒന്നിലും ശ്രദ്ധയുറപ്പിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് തീരെ ചെറിയ കുഞ്ഞുങ്ങളില്‍ കാണുക.
അല്‍പം കൂടി മുതിര്‍ന്ന കുഞ്ഞുങ്ങളാണെങ്കില്‍ തളര്‍ച്ച, വിശപ്പില്ലായ്മ, വിളര്‍ച്ച, പെട്ടെന്ന് ശ്വാസമെടുക്കല്‍, ബിപി കുറയുക, പള്‍സ് കുറയുക, നെഞ്ചിടിപ്പില്‍ വ്യത്യാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണുക.
ഓര്‍ക്കുക, കുട്ടികളില്‍ ഹൃദയാഘാതം വളരെ അപൂര്‍വ്വമായേ സംഭവിക്കൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളാണെങ്കില്‍ അല്‍പം കരുതല്‍ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് മാത്രം. അല്ലാത്തപക്ഷം ഇത് മാതാപിതാക്കള്‍ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല.
Post Your Comments