Latest NewsIndiaNews

ഭക്തരുടെ കാത്തിരിപ്പിന് വിരാമം! രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു

മ്യൂസിയം ഉൾപ്പെടെയുള്ള ക്ഷേത്ര സമുച്ചയം ഏകദേശം 75 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു. മകരസംക്രാന്തി ദിനമായി ജനുവരി 14നാണ് പ്രതിഷ്ഠ മഹോത്സവം നടക്കുക. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങാണ് പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഭക്തർക്കും പ്രതിഷ്ഠ ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ രാമജന്മഭൂമി ട്രസ്റ്റ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

മ്യൂസിയം ഉൾപ്പെടെയുള്ള ക്ഷേത്ര സമുച്ചയം ഏകദേശം 75 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തീർത്ഥാടന കേന്ദ്രം, ആർക്കൈവ്സ്, റിസർച്ച് സെന്റർ, ആചാരാനുഷ്ഠാനങ്ങൾക്കുള്ള വേദി, ഓഡിറ്റോറിയം, ഭരണപരമായ കെട്ടിടങ്ങൾ, പുരോഹിതർക്കുള്ള താമസ സൗകര്യം എന്നിവയാണ് ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുന്നത്. ഒക്ടോബർ മാസത്തോടെ പണി പൂർത്തീകരിക്കുന്നതാണ്. തുടർന്ന് താഴത്തെ നിലയിൽ രാമകഥ ചിത്രീകരിക്കും.

Also Read: മണിപ്പൂർ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും ദീർഘിപ്പിച്ചു

വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യമുനി എന്നിവർക്ക് പ്രത്യേക ഉപക്ഷേത്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒന്നാം നിലയിലുള്ള രാമ ദർബാറിലാണ് സീതയുടെ പ്രതിഷ്ഠ. നാഗരക ശൈലിയിലാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. മുഖ്യ ക്ഷേത്രം 2.8 ഏക്കർ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button