Latest NewsNewsIndia

മണിപ്പൂർ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും ദീർഘിപ്പിച്ചു

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം വീണ്ടും നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും നീട്ടി. മണിപ്പൂരിലെ സ്ഥിതിഗതികൾ വീണ്ടും കലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയത്. ഈ മാസം 25 വരെ എല്ലാ തരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം തുടരുന്നതാണ്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം വീണ്ടും നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, അവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Also Read: വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

മണിപ്പൂരിലെ അന്തരീക്ഷം സമാധാനപൂർണമാകാത്തതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് ജൂലൈ ഒന്ന് വരെ നീട്ടിയിട്ടുണ്ട്. നിലവിൽ, മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. മെയ് 3 മുതലാണ് പ്രദേശത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button