KollamKeralaNattuvarthaLatest NewsNews

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് കഠിന തടവും പിഴയും

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ മ​ഞ്ജു​ള ഭ​വ​നി​ൽ ര​ഞ്ജി​ത്തി(43)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

പു​ന​ലൂ​ർ: കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ പ്ര​തി​ക്ക്​ 51 മാ​സം ക​ഠി​ന ത​ട​വും 5000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ മ​ഞ്ജു​ള ഭ​വ​നി​ൽ ര​ഞ്ജി​ത്തി(43)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പു​ന​ലൂ​ർ അ​സി. സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് കെ.​എം. സു​ജ ആണ് ശി​ക്ഷ വിധിച്ച​ത്.

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി സ​തീ​ഷ്കു​മാ​റി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​ധി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ധി​ക​മാ​യി ആ​റു​മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​യൊ​ടു​ക്കി​യാ​ൽ തു​ക പ​രാ​തി​ക്കാ​ര​നാ​യ സ​തീ​ഷ്കു​മാ​റി​ന് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വിൽ പറയുന്നു.

Read Also : മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം: മാഹിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

2017 സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്നു എ​ന്ന വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധം നി​മി​ത്ത​മാ​ണ് സ​തീ​ഷ് കു​മാ​റി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് എ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം.

കു​ള​ത്തൂ​പ്പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​രു​ന്ന എം.​ജി. നോ​ദ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സി.​ഐ സു​ധീ​റാ​ണ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​എ​സ്. ബി​നു ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button