പുനലൂർ: കൊലപാതകശ്രമ കേസിൽ പ്രതിക്ക് 51 മാസം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ മഞ്ജുള ഭവനിൽ രഞ്ജിത്തി(43)നെയാണ് കോടതി ശിക്ഷിച്ചത്. പുനലൂർ അസി. സെഷൻസ് കോടതി ജഡ്ജ് കെ.എം. സുജ ആണ് ശിക്ഷ വിധിച്ചത്.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി സതീഷ്കുമാറിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയൊടുക്കിയാൽ തുക പരാതിക്കാരനായ സതീഷ്കുമാറിന് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
Read Also : മയക്കുമരുന്ന് വിതരണം: മാഹിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
2017 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരം പൊലീസിൽ അറിയിച്ചതിലുള്ള വിരോധം നിമിത്തമാണ് സതീഷ് കുമാറിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നതായിരുന്നു ആരോപണം.
കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടറാരുന്ന എം.ജി. നോദ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ സുധീറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. ബിനു ഹാജരായി.
Post Your Comments