KeralaLatest NewsNews

വിദ്യ പിടിയിലായത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ

ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കി ജോലിയ്ക്ക് ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി കെ വിദ്യയെ പോലീസ് പിടികൂടിയത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ. പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന്റെ പേരിൽ പോലീസിനു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

READ ALSO: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി

പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button