KeralaLatest NewsNews

ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല

കുറ്റം ഗൗരവതരമെന്ന് കോടതി വിലയിരുത്തി

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസില്‍ നാരായണന്‍ സ്വാമിയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. കുറ്റം ഗൗരവതരമെന്ന് കോടതി വിലയിരുത്തി. നാരായണ സ്വാമി ഒളിവിൽ കഴിയുകയാണ്.

read also: ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്

മെയ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൊത്തം 11 പ്രതികളുണ്ടെന്നാണു സൂചന. അവർ പലരും തമിഴ്‌നാട് സ്വദേശികളാണെന്ന് വനപാലകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button