ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്‍യു നേതാവ് വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ: സംസ്ഥാന കൺവീനറിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവ്വകലാശാല

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട് കെഎസ്‍യു നേതാവും. കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരള സർവ്വകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവ്വകലാശാല അറിയിച്ചു. തുടർന്ന്, അൻസിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി.

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന് സർവ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button