സംസ്ഥാനത്ത് ഇനി മുതൽ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിൻവലിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലയളവിൽ സർക്കാർ/ പൊതുമേഖലാ ജീവനക്കാർ, സ്വകാര്യ സ്ഥാപന ജീവനക്കാർ എന്നിവർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവധിയാണ് നിർത്തലാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് ബാധിതരുമായി സമ്പർക്കത്തിലാകുന്നവർ, കോവിഡ് ബാധിച്ചവർ എന്നിവർക്കാണ് പ്രത്യേക അവധി അനുവദിച്ചിരുന്നത്. ഈ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് 14 ദിവസം വരെ കോവിഡ് പ്രത്യേക അവധിക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ, കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞതോടെ അവധിയുടെ കാലയളവ് ഒരാഴ്ച മാത്രമായി കുറച്ചു. നിലവിൽ, എല്ലാവർക്കും പ്രതിരോധ വാക്സിൻ, ബൂസ്റ്റർ ഡോസ് എന്നിവ നൽകിയിട്ടുണ്ട്. അതിനോടൊപ്പം കോവിഡ് വ്യാപനവും നിയന്ത്രണവിധേയമായതിനാലാണ് അവധി നിർത്തലാക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്
Post Your Comments