തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയതായി മോൻസൺ മാവുങ്കൽ. കോടതിയിൽ നിന്നും കൊണ്ടു പോകും വഴി തന്നെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയതായും സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയതായും മോൻസൺ കോടതിയെ അറിയിച്ചു.
വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോഴാണ് മോൻസൺ ഇക്കാര്യം പറഞ്ഞത്. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് ഡിവൈഎസ്പി നിർബന്ധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയതായി മോൻസൺ പറഞ്ഞു.
മോന്‍സന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ. ജില്ലാ സെഷൻസ് കോടതി നിര്‍ദ്ദേശം നല്കി. മോൻസണ് മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
Post Your Comments