ThiruvananthapuramLatest NewsKeralaNattuvarthaNews

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചശേ​ഷം യു​വാ​വി​നെ ആ​ക്ര​മി​ച്ചു : മൂന്നം​ഗ ഗു​ണ്ടാ സം​ഘം അ​റ​സ്റ്റി​ൽ

വാ​വ​റ​അ​മ്പ​ലം മ​ണ്ഡ​പ​കു​ന്ന് എ.​പി.​ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ (37), അ​ണ്ടൂ​ർ​ക്കോ​ണം പ​റ​മ്പി​ൽ​പാ​ലം എ.​എ.​മ​ൻ​സി​ലി​ൽ അ​നീ​ഷ് (36), പ​റ​മ്പി​ൽ​പ്പാ​ലം പ​ണ​യി​ൽ വീ​ട്ടി​ൽ റാ​ഷി​ദ് (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മം​ഗ​ല​പു​രം: ക​ണി​യാ​പു​രം പാ​ച്ചി​റ​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചശേ​ഷം യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ ഗു​ണ്ടാ സം​ഘം പൊലീസ് പിടിയിൽ. വാ​വ​റ​അ​മ്പ​ലം മ​ണ്ഡ​പ​കു​ന്ന് എ.​പി.​ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ (37), അ​ണ്ടൂ​ർ​ക്കോ​ണം പ​റ​മ്പി​ൽ​പാ​ലം എ.​എ.​മ​ൻ​സി​ലി​ൽ അ​നീ​ഷ് (36), പ​റ​മ്പി​ൽ​പ്പാ​ലം പ​ണ​യി​ൽ വീ​ട്ടി​ൽ റാ​ഷി​ദ് (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മം​ഗ​ല​പു​രം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആയുധക്കടത്ത്:  ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​യോ​ടെയാണ് സംഭവം. പാ​ച്ചി​റ തു​പ്പ​ട്ടീ​ൽ സു​ധീ​റിനാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വ​ധ​ശ്ര​മമു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​ണ് അറസ്റ്റിലായവർ. കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം പാ​ച്ചി​റ​യി​ലെ ഹോ​ട്ട​ലി​നു സ​മീ​പം ചാ​യ കു​ടി​ച്ചു​ കൊ​ണ്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളെ മ​ർ​ദ്ദിക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത പാ​ച്ചി​റ സ്വ​ദേ​ശി സു​ധീ​റി​നെ സം​ഘം ത​റ​യി​ൽ ത​ള്ളി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. മാ​സ​ങ്ങ​ൾ​ക്കുമു​മ്പ് ഇ​തേ സം​ഘ​ത്തി​ലെ ര​ണ്ടു പ്ര​തി​ക​ൾ പാ​ച്ചി​റ സ്വ​ദേ​ശി​യാ​യ ഫെ​മി​ലി​നെ ക്രൂ​ര​മാ​യി മ​ർദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ലാ​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ൾ​ക്കും നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി മം​ഗ​ല​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button