Latest NewsKerala

പൊലീസ് കതിർമണ്ഡപത്തിൽ നിന്നും കൊണ്ടുപോയിട്ടും പ്രണയത്തെ തകർക്കാനായില്ല: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നാളെ വിവാഹം

ആലപ്പുഴ: കതിർമണ്ഡപത്തിൽ നിന്നും കായംകുളം പൊലീസ് പിടിച്ചുകൊണ്ടുപോയ ആൽഫിയയെ അഖിലിനൊപ്പം കോടതി വിട്ടതോടെ ഇരുവർക്കും പ്രണയ സാഫല്യമുണ്ടാകുന്നു. അഖിൽ – ആൽഫിയ വിവാഹം നാളെ വൈകിട്ട് നടക്കും. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രറ്റാണ് ആൽഫിയക്ക് അഖിലിനൊപ്പം ജീവിക്കാൻ അനുമതി നൽകിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ, വിവാഹത്തിന് തൊട്ടുമുമ്പ് കായംകുളം പൊലീസെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. രാത്രിയിൽ തന്നെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിൻറെ വീട്ടിലെത്തിച്ചപ്പോഴും യുവതി തനിക്ക് അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് മജിസ്ട്രേറ്റ് അം​ഗീകരിച്ചതോ‌ടെ അഖിലിനൊപ്പം അൽഫിയ കോവളത്തേക്ക് മടങ്ങി.

ക്ഷേത്ര പരിസരത്ത് നിന്നും ആൽഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോയത്, കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണെന്നാണ് പൊലീസിൻറെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.

ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിൻ്റെ വിശദീകരണം. എന്നാൽ വെള്ളിയാഴ്ച ആൽഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു.

കോവളം പൊലീസിൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ പറയുന്നു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നൽകിയതിലും പൊലീസിൻ്റെ ബലം പ്രയോഗത്തിലുമാണ് അഖിലിൻ്റെ ആക്ഷേപം. കായംകുളം പൊലീസിൻ്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിലാണ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button