
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിക്കെതിരെയാണ് നടപടി. ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ അറിയിച്ചു.
Read Also: ‘നാണമില്ലേ ഗോവിന്ദന്‍ എന്ന് ചോദിക്കുന്നില്ല, അതുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകില്ലല്ലോ’
തന്നെ പറ്റി മോശം രീതിയിൽ സംസാരിക്കുന്ന കൃഷ്ണമൂർത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഖുശ്ബുവിന്റെ വിമർശനം.
Read Also: വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments