ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തെന്നിന്ത്യൻ നായികയായ പ്രിയ ഭവാനി ശങ്കർ. കരിയറിൻ്റെ തുടക്കം മുതൽ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രോജക്ടുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. തമിഴിനു പുറമേ തെലുങ്കിലും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ പ്രിയയ്ക്കു സാധിച്ചിട്ടുണ്ട്. പ്രിയ തൻ്റെ കാമുകൻ രാജവേലിന് മുന്നിൽ വെച്ച രണ്ട് കണ്ടീഷനുകളെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുന്നത്.
ഇരുവരും സമീപകാലത്ത് ചെന്നൈ ബീച്ചിലെ ഡ്രീം ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. റിലീസിനൊരുങ്ങുന്ന ‘ബൊമ്മി’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ്, താരം കാമുകന് മുന്നിൽ വെച്ച തൻ്റെ കണ്ടീഷനുകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം: ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്
‘കുട്ടിക്കാലത്ത് എനിക്ക് കളിക്കാൻ പാവകൾ അധികമുണ്ടായിരുന്നില്ല. പതിനെട്ടാം വയസു മുതലാണ് ഞാൻ പ്രണയത്തിലാകുന്നത്. അന്നു മുതൽ ഞാൻ രാജവേലിനോട് രണ്ട് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. മിക്ക പെൺകുട്ടികളും ഇഷ്ടപ്പെടുന്ന ടെഡി ബിയറിനെ പോലെയുള്ള എന്തെങ്കിലും വാങ്ങി പണം പാഴാക്കരുത്. മറ്റൊന്ന്, എനിക്കു വേണ്ടി പൂക്കൾ പണം കൊടുത്ത് വാങ്ങരുത്. പൂക്കൾ കൈയിൽ കിട്ടി കുറച്ചു കഴിയുമ്പോഴേക്കും വാടിപ്പോകും. പകരം, ഞങ്ങളുടെ മീറ്റിംഗുകളിൽ എനിക്ക് കഴിക്കാൻ വ്യത്യസ്തമായ ഭക്ഷണം വാങ്ങിത്തരാനാണ് ഞാൻ പറഞ്ഞിട്ടുള്ളത്.’
Post Your Comments