KollamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് പീ​ഡനം : പ്രതിക്ക് എട്ടുവർഷം തടവും പിഴയും

ത​ത്ത​പ്പി​ള്ളി പ​ന്ന​ക്കാ​ട്ടി​ൽ നി​ധി​നെ (26)ആണ് കോടതി ശിക്ഷിച്ചത്

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവിന്​ എട്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ത​ത്ത​പ്പി​ള്ളി പ​ന്ന​ക്കാ​ട്ടി​ൽ നി​ധി​നെ (26)ആണ് കോടതി ശിക്ഷിച്ചത്. അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷാ​ണ് ശി​ക്ഷ​ വി​ധി​ച്ച​ത്.

Read Also : കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടികൾ: 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ പിടിയില്‍ 

30,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. 2019, 2021 വ​ർ​ഷ​ങ്ങ​ളി​ൽ നാ​ലു​ത​വ​ണ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. പ​റ​വൂ​ർ പൊ​ലീ​സ് എ​സ്.​ഐ അ​രു​ൺ തോ​മ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ എ​സ്.​ഐ പ്ര​ശാ​ന്ത് പി.​നാ​യ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ്കു​മാ​ർ, നി​വ്യ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button