
തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷടിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ്(18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി(18) എന്നിവരാണ് അറസ്റ്റിലായത്. വെള്ളറട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൾ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയുമായി വിവിധയിടങ്ങളില്‍ നിന്നും ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചെന്ന് പോലീസ് അറിയിച്ചു. തേക്കുപാറ സ്വദേശി സുരേന്ദ്രന്റെ ബൈക്കും, കത്തിപ്പാറ, കൂട്ടപ്പൂ എന്നിവിടങ്ങളില്‍നിന്നും ബാലരാമപുരം സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍നിന്നുമാണ് ഇവർ മോഷണം നടത്തിയത്.
മോഷണ ശേഷം തിരികെ വീട്ടിലെത്തിയ ഇവര്‍ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ഇവര്‍ ബൈക്ക് മോഷ്ടാക്കളാണെന്ന് കണ്ടെത്തിയത്. ഇവര്‍ മോഷ്ടിച്ച ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments