Latest NewsNewsInternational

ശവക്കല്ലറയിൽ നിന്നും തിളങ്ങുന്ന വാൾ കണ്ടെത്തി: 3000 വർഷം പഴക്കമെന്ന് പുരാവസ്തു ഗവേഷകർ

ബെർലിൻ: ശവക്കല്ലറയിൽ നിന്ന് തിളങ്ങുന്ന വാൾ കണ്ടെത്തി. ജർമ്മനിയിലെ പുരാവസ്തു ഗവേഷകരാണ് വാൾ കണ്ടെത്തിയത്. തെക്കൻ നഗരമായ നോർഡ്‌ലിംഗനിലെ കല്ലറയിൽ നിന്നാണ് വാൾ കണ്ടെടുത്തതെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. 3,000 വർഷം പഴക്കമുള്ള വെങ്കലയുഗ വാളാണ് കണ്ടെത്തിയത്.

Read Also: ’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ​ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്

ബിസി 14-ാം നൂറ്റാണ്ടിലെ അഷ്ടഭുജാകൃതിയിലുള്ള വാളിന്റെ തിളക്കത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ആൺകുട്ടിയുടെയും അസ്ഥികളും വെങ്കല വസ്തുക്കളും ശവക്കല്ലറയിൽ നിന്നും കണ്ടെടുത്തു. വാളും ശവകുടീരവും ഇനിയും പരിശോധിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

Read Also: സ്ത്രീകൾ കഴിയുന്നത്ര ശരീരം മറയ്ക്കണം: നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button